കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരെയും ക്ഷണിച്ചത് രാഷ്ട്രീയ മര്യാദ: പിണറായി

  • By Lakshmi
Google Oneindia Malayalam News

pinarayi
കൊല്‍ക്കൊത്ത: മകളുടെ വിവാഹത്തിന് കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ എംവി രാഘവനെപ്പോലെയുള്ളവരെ പിണറായി മകളുടെ വിവാഹത്തിക്ഷണിച്ചിരുന്നുവെന്ന വിഎസ് അച്യുതാനന്ദന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് പിണറായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

രാഷ്ട്രീയ ജീവിതത്തില്‍ എതിരാളികള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയമായും കായികമായും തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. എന്നെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. അവര്‍ എല്ലാവരും എത്തിയത് എനിക്ക് നല്ല ഒരു അനുഭവമായിരുന്നു. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഞാന്‍ ക്ഷണിച്ചിരുന്നു. അവരെയെല്ലാം ക്ഷണിച്ചത് രാഷ്ട്രീയമര്യാദയുടെ ഭാഗമായിട്ടാണ്- പിണറായി പറഞ്ഞു.

ബര്‍ലിന്‍ കുഞ്ഞനന്ദന്‍നായരെ വസതിയിലെത്തി സന്ദര്‍ശിച്ച വി.എസിന്റെ നടപടി പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ വിമര്‍ശനത്തിനിടയായപ്പോഴാണ് പിണറായിയുടെ മകളുടെ വിവാഹത്തില്‍ താന്‍ കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചു കൊന്നതിന് നേതൃത്വം നല്‍കിയ എം.വി രാഘവനൊപ്പമാണ് പങ്കെടുത്തതെന്ന് വി എസ് വെളിപ്പെടുത്തിയത്.

English summary
CPM State Secretary Pinarayi Vijayan said that he invited all of his political rivals for her daughter's marriage,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X