അമ്മൂമ്മ വഴക്കിട്ടതിന് 5വയസുകാരി തൂങ്ങിമരിച്ചു
കൊല്ലം: അഞ്ചു വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ വെളിയം ഓടനാവട്ടം സ്വദേശി രാധാകൃഷ്ണപിള്ളയുടെ മകള്‍ എല്‍കെജി വിദ്യര്‍ഥിനിയായ നന്ദനയാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. സഹോദരന്‍ രാഹുലിനൊപ്പം ടി.വി. കണ്ടുകൊണ്ടിരിക്കെ അമ്മൂമ്മ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് കുട്ടി മുറിയില്‍ കയറി കതകടയ്ക്കുകയും ജീവനൊടുക്കുകയുമായിരുന്നു.
ഏറെനേരം കഴിഞ്ഞും നന്ദനയെ കാണാത്തതിനാല്‍ കതക് ചവുട്ടിത്തുറന്നപ്പോഴാണ് ജനലിന്റെ അഴിയില്‍ തോര്‍ത്ത് കൊണ്ട് കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ് സിനി പുറത്തുപോയ സമയത്തുമായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ പിതാവ് വീട്ടില്‍ വിശ്രമത്തിലായിരുന്നു.












Click it and Unblock the Notifications