Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്ക് ചലച്ചിത്ര പഠനക്യാമ്പ്

കോഴിക്കോട്: കുട്ടികള്‍ക്കായുള്ള ചലച്ചിത്രപഠനക്യാമ്പ് സംഘടിപ്പിക്കുന്നു. സാഗ ഫിലിം സൊസൈറ്റി-താമരശ്ശേരിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ (കേരളം), പബ്‌ളിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സിനിമയുടെ സൗന്ദര്യ ശാസ്ത്രം, സാങ്കേതിക പരിജ്ഞാനം, ആസ്വാദനരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക്
പ്രാമുഖ്യം നല്കുന്ന ക്യാമ്പില്‍ മലയാള സിനിമയിലെ പ്രശസ്തരും സാങ്കേതിക വിദഗ്ദരും ക്‌ളാസ്സുകളെടുക്കും.

പതിമൂന്നു മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്കുക. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് സെപ്തംബര്‍ ആദ്യവാരം താമരശ്ശേരിയിലാണ് നടക്കുക. 250രൂപ യാണ് ക്യാമ്പ് ഫീസ്.

താത്പര്യമുള്ള കുട്ടികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷഫോമിനായി സ്വന്തം വിലാസമെഴുതി അഞ്ചുരൂപ സ്‌ററാമ്പൊട്ടിച്ച കവര്‍ സഹിതം താഴെപറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ മെയിലില്‍ അപേക്ഷിച്ചാലും ഫോം ലഭിയ്ക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്‌റ് 25ന് മുമ്പ് ലഭിക്കേണ്ടതാണ്.

വിലാസം

കണ്‍വീനര്‍
ചലച്ചിത്ര പഠനക്യാമ്പ്
സാഗ ഫിലിം സൊസൈറ്റി,
ചിത്രശില, പി.ഒ. താമരശ്ശേരി
കോഴിക്കോട്, 673573

ഫോണ്‍9447753544.
ഇമെയില്‍ വിലാസം[email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+