തീവണ്ടി വാനിലിടിച്ച് അഞ്ചുപേര്‍ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.
വാനിന്റെ ഡ്രൈവര്‍ ഓച്ചിറ കൊറ്റമ്പള്ളി കൊച്ചയ്യത്ത് ശശി(55), വള്ളികുന്നം മണക്കാട് സ്വദേശി സതീഷ് (34), വള്ളികുന്നം സ്വദേശിയായ അജയന്‍ (30), ബംഗാള്‍ ബര്‍ദാം സ്വദേശികളായ ആലോം മണ്ടേല്‍(20), ബോള്‍ കുമാറണി (20) എന്നിവരാണ് മരിച്ചത്. മഠത്തിക്കാരാഴ്മ തോട്ടത്തില്‍ സന്തോഷാ(32) ണ് പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഉള്ളത്.
രാത്രി വൈകിയും സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയിരുന്നു. വാനില്‍ നിന്ന് ആളുകള്‍ തെറിച്ച് വീണിട്ടുണ്ടോഎന്ന് അറിയാനായിരുന്നു തിരച്ചില്‍. മാറ്റഡോര്‍ വാനാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications