കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് പരാതിനല്‍കി

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
ദില്ലി: തന്നെ അനുകൂലിച്ചു പ്രകടനം നടത്തിയവര്‍ക്കെതിരേ സംസ്ഥാനനേതൃത്വം സ്വീകരിച്ച അച്ചടക്കനടപടികള്‍ റദ്ദാക്കണമെന്നു വി.എസ് അച്യുതാന്ദന്‍ സിപിഎം കേന്ദ്രനേതാക്കളോട് ആവശ്യപ്പെട്ടു.

തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു കേരളത്തിലുണ്ടായ പ്രശ്‌നങ്ങള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്തണമെന്നും കേന്ദ്ര കമ്മിറ്റി ഹൈദരാബാദിലെടുത്ത തീരുമാനം സംസ്ഥാന നേതൃത്വം നടപ്പാക്കാത്തതാണ് കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കു കാരണമെന്നും അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

പാര്‍ട്ടിസമ്മേളനങ്ങളുടെ ഭാഗമായി സംസ്ഥാനനേതൃത്വത്തിലെ ഒരുവിഭാഗം ബോധപൂര്‍വം നടത്തുന്ന പ്രതികാരനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നു ശനിയാഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റിക്കു തൊട്ടുമുമ്പ് പി.ബി. അംഗങ്ങളെക്കണ്ടു വി.എസ്.ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സമ്മേളനം മുന്നില്‍ക്കണ്ടു താഴേത്തട്ടിലുള്ള സമിതികള്‍ വിഭജിക്കുന്നതു നിര്‍ത്തിവയ്ക്കണം. തന്റെ സ്ഥാനാര്‍ഥിത്വകാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിനു വീഴ്ച സംഭവിച്ചതായി കേന്ദ്രനേതൃത്വം കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധപ്രകടനങ്ങള്‍ അതിന്റെ ഭാഗമായി കാണുന്നതിനു പകരം വിഭാഗീയതയുടെ നിറം നല്‍കി നടപടിയെടുക്കുന്നതു ശരിയല്ല- എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിഎസ് ബോധിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

ഞായറാഴ്ച കേന്ദ്രകമ്മിറ്റി ചേരുന്നതിനു മുന്നോടിയായി പി.ബി ഈ വിഷയം ചര്‍ച്ചചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ചര്‍ച്ച ശനിയാഴ്ചത്തെ കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ല. .

സംസ്ഥാനസമ്മേളനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഞായറാഴ്ച കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യും. അടുത്ത എപ്രില്‍ നാലുമുതല്‍ ഒന്‍പതുവരെ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിവരം കേന്ദ്രകമ്മിറ്റിക്കുശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിക്കും.

English summary
Opposition leader VS Achuthanandan demanded to the Central Leadership to withdraw the disciplinary actions against his supporters in Kerala in connection with candidature issue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X