Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ഡബിള്‍ ഡിപ് മാന്ദ്യം?

Wdip
മൊത്ത ആഭ്യന്തര ഉല്‍പ്പാദം, തൊഴില്‍, നിക്ഷേപചെലവ, ഉപയോഗപ്പെടുത്താനുള്ള കഴിവ്, ഗാര്‍ഹിക വരുമാനങ്ങള്‍, ബിസിനസ് ലാഭങ്ങള്‍, പണപ്പെരുപ്പം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്നത്. മാന്ദ്യം കടന്നു വരുമ്പോള്‍ മുകളില്‍ പറഞ്ഞ സൂചികകളെല്ലാം താഴേക്കും പോരും. അതേ സമയം രാജ്യത്തിന്റെ കടവും തൊഴിലില്ലായ്മയും വര്‍ധിക്കും.

'V' ഷേപ്പിലുള്ള (മാന്ദ്യത്തിന്റെ ഗ്രാഫിന്)മാന്ദ്യത്തില്‍ താഴോട്ടുള്ള യാത്ര അതിന്റെ പരിപൂര്‍ണതയിലെത്തി കഴിഞ്ഞാല്‍ തിരിച്ചു പോക്കും ആരംഭിക്കും. ഇത്തരത്തിലൊന്നാണ്‌ 2008-2009ല്‍ നാം അഭിമുഖീകരിച്ചത്. ഒരു പരിധിവരെ തിരിച്ചുകയറിയെത്തിയപ്പോഴാണ് മറ്റൊരു മാന്ദ്യത്തിന്റെ ആശങ്ക സജീവമാകുന്നത്.

അമേരിക്കയിലെ പുതിയ പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിലേക്ക് നിങ്ങുകയാണെങ്കില്‍ ഇരട്ട തകര്‍ച്ച അല്ലെങ്കില്‍ ഡബിള്‍ ഡിപ് എന്നു വിളിക്കുന്ന w രൂപത്തിലുള്ള മാന്ദ്യമായിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍. പതുക്കെ പതുക്കെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന ഈ മാന്ദ്യം അതിന്റെ അങ്ങേതലയിലെത്തികഴിഞ്ഞാല്‍ ചെറിയൊരു തിരിച്ചുവരവ് കാണിക്കും. തുടര്‍ന്ന് വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും.

1980 കാലങ്ങളില്‍ അമേരിക്കയിലുണ്ടായ മാന്ദ്യമാണ് ഇതിനു ഉദാഹരണം. വാര്‍ത്തയോടൊപ്പമുള്ള ഗ്രാഫ് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+