സ്വര്‍ണവില 18640ല്‍

ആദ്യം 320 രൂപയും പിന്നെ 160 രൂപയും വര്‍ധിച്ച് 18640ലെത്തി. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തികപ്രതിസന്ധിയാണ് സ്വര്‍ണവില ഉയരാന്‍ കാരണം. ഗ്രാമിന് 2330 രൂപയാണ് ഇപ്പോഴത്തെ വില.
ഓഹരി നിക്ഷേപങ്ങള്‍ പിന്‍വലിച്ച് സുരക്ഷിതമാര്‍ഗ്ഗമെന്ന രീതിയില്‍ ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയാന്‍ തുടങ്ങിയതും. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചില രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതും മഞ്ഞലോഹത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്നു.
അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1702 ഡോളറാണ് വില. ഉല്‍സവ, വിവാഹസീസണുകളോടെ വരവോടെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാവുമെന്നുറപ്പാണ്.












Click it and Unblock the Notifications