Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം മാന്ദ്യം, ഭീകരം?

മുംബൈ: അമേരിക്കയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തികപ്രതിസന്ധി ഒരു മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ഫലം മുന്‍ മാന്ദ്യത്തേക്കാള്‍ ഭീകരമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. തൊഴില്‍, ഉല്‍പ്പാദനമേഖലകളില്‍ വന്‍ നാശം വിതയ്ക്കാന്‍ ഈ മാന്ദ്യത്തിനാവും.

കഴിഞ്ഞ മാന്ദ്യത്തിന്റെ ദുരിതത്തില്‍ നിന്നു ഇതുവരെ മുക്തി നേടിയില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു മാന്ദ്യം അങ്ങേയറ്റം അപകടകരമാണ്- ആര്‍.ഡി.ക്യു ഇക്കോണമിക്‌സിന്റെ കോണാര്‍ഡ് ഡിക്വാഡ്രോസ് പറഞ്ഞു.

കഴിഞ്ഞ മാന്ദ്യത്തില്‍ ഊതിവീര്‍പ്പിച്ചുവച്ചിരുന്ന പലതും അമേരിക്കക്ക് അനുഗ്രഹമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക കണക്കുകള്‍ രണ്ടു തവണകളായി കീറി മുറിച്ച് പരിശോധിക്കപ്പെട്ടു. ആദ്യം കടപരിധി ഉയര്‍ത്താനുള്ള ഒബാമ സര്‍ക്കാറിന്റെ നീക്കവും രണ്ടാമത് ഡെബ്റ്റ് റേറ്റിങ് കുറച്ച സ്റ്റാന്‍ഡാര്‍ഡ് ആന്റ് പൂവറിന്റെ തീരുമാനവും കണക്കുകള്‍ സുതാര്യമാക്കി.

അതുകൊണ്ട് ഇത്തവണ കളി കാര്യമാവും. അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമായാല്‍ അത് ആഗോളവിപണിയെ തന്നെ ബാധിക്കും. യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും പതുക്കെ പതുക്കെ കടക്കെണിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഈ ആശങ്ക ശക്തമാക്കുന്നു.

മാന്ദ്യത്തിന്റെ കടന്നുവരവിന് എത്രമാത്രം സാധ്യതയുണ്ടെന്ന പരിശോധനയിലാണ് വിദഗ്ധര്‍. നിലവില്‍ അത്തരം ഒരു സാഹചര്യമില്ലെന്ന നിലപാടുള്ളവരാണ് കൂടുതല്‍.

നിലവിലുള്ള പ്രതിസന്ധി ഗുരുതരമല്ലെന്നും ഇതിനെ മറികടക്കാന്‍ അമേരിക്കയ്ക്കാവുമെന്നും ധനകാര്യ സെക്രട്ടറി തിമോത്തി എഫ് ഘെയ്തനര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉറപ്പുനല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+