പ്രതിസന്ധി, സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു
മുംബൈ: അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ വിപണിയെ പിടിച്ചുലയ്ക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റിലേറെയും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150ല്‍ അധികവും താഴേക്കിറങ്ങി.
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റ് മൂന്ന് 'എ' യില്‍ നിന്നും 'എ' പ്ലസിലേക്ക് താഴ്ന്നതിനെ തുടര്‍ന്നാണിത്. ഇതു കൂടാതെ റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവര്‍ പുറത്തുവിട്ട കണക്കുപ്രകാരം റേറ്റിങ് താഴോട്ട് ഇറങ്ങികൊണ്ടിരിക്കുകയാണ്.
മറ്റ് ഏഷ്യന്‍ വിപണികളിലും തകര്‍ച്ച പ്രകടമാണ്. സ്‌ട്രെയ്റ്റ് ടൈംസ് 4.73 ശതമാനവും നിക്കി 2.53 ശതമാനവും ഹാങ് സെങ് 4.04 ശതമാനവും ഷാങ്ഗായി 3.68 ശതമാനവും താഴേക്കിറങ്ങി. ഉച്ചയോടെ തുറക്കുന്ന യൂറോപ്യന്‍ മാര്‍ക്കറ്റും ഇടിയാനാണ് സാധ്യത.
കൂടുതല്‍ പ്രതികൂല വാര്‍ത്തകള്‍ പുറത്തുവരുന്നതിനാല്‍ വൈകുന്നേരത്തോടെ അമേരിക്കന്‍ വിപണി തുറക്കുന്നതിനെ നിക്ഷേപകര്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്.












Click it and Unblock the Notifications