Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിംപിക്‌സ് സ്‌പോണ്‍സര്‍ഷിപ്പ് വിവാദത്തിലേക്ക്

ലണ്ടന്‍: 2012ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍മാരായ ഡോ കെമിക്കല്‍ കമ്പനി വരുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദിയായ യൂനിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരാണ് ഡോ കെമിക്കല്‍സ്.

ചോരമണക്കുന്ന കമ്പനിയെ സമാധാനത്തിന്റെ ഉല്‍സവത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ദുരന്തത്തില്‍ 5000ലേറെ പേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിനും മറ്റു ദുരിതബാധിതര്‍ക്കുമുള്ള നഷ്ടപരിഹാരം പോലും വിതരണം ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല.

1989ല്‍ യൂനിയന്‍ കാര്‍ബൈഡുമായുണ്ടാക്കിയ 470 കോടിയുടെ നഷ്ടപരിഹാരത്തില്‍ കൂടുതല്‍ ഒന്നും നല്‍കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കു പോലും വിഷവാതകത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നുണ്ട്. അത്രമാത്രം മണ്ണും വെള്ളവും മലീമസമായി കഴിഞ്ഞു.

വിവിധ സന്നദ്ധസംഘടനകള്‍ 'ഭോപ്പാല്‍ ഒളിംപിക്‌സ്' എന്ന പേരില്‍ ആഗോളവ്യാപകമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. ഈ വിഷയത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് കമ്മിറ്റിക്കും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരാതി നല്‍കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+