Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ എന്തിന് വിദേശത്ത് ചികിത്സ തേടി? ബിജെപി

Sonia Gandhi
ഭോപ്പാല്‍: ന്യൂയോര്‍ക്കിലെ കാന്‍സര്‍ സെന്ററില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സുഖപ്പെടുന്നുവെന്നവാര്‍ത്തകള്‍ക്കുപിന്നാലെ സോണിയയ്‌ക്കെതിരെ ബിജെപി പടയൊരുക്കം നടത്തുന്നു.

രോഗത്തിന് ഇന്ത്യയില്‍ ചികിത്സതേടാതെ വിദേശത്ത് പോയി ചികിത്സ തേടിയ സോണിയയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ബിജെപി. ഈ പ്രവൃത്തിയിലൂടെ സോണിയ രാജ്യത്തെ ഡോക്ടര്‍മാരെയും ആരോഗ്യസംരക്ഷണ സംവിധാനത്തെയും അപമാനിച്ചിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.

മധ്യപ്രദേശില്‍ കഴിഞ്ഞദിവസം അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ബിജെപിയുടെ മധ്യപ്രദേശ് അധ്യക്ഷന്‍ പ്രഭാത് ഝായാണ് സോണിയ അമേരിക്കയില്‍ ചികിത്സ തേടിയതിനെ വിമര്‍ശിച്ചത്.

മുമ്പ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടല്‍ബിഹാരി വാജ്‌പേയ് ചികിത്സതേടിയത് ഇന്ത്യയില്‍ത്തന്നെയാണെന്നും എന്തുകൊണ്ട് സോണിയയ്ക്ക് ഇതായിക്കൂടാ എന്നുമാണ് ഝായുടെ ചോദ്യം.

സോണിയയെപ്പോലെയൊരാള്‍ വിദേശത്ത് ചികിത്സ തേടുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന സന്ദേശം ഇന്ത്യയിലെ ആരോഗ്യമേഘല മോശമാണെന്നതാണ്. ഇത് സാധാരണക്കാരിലും അന്യരാജ്യക്കാരിലുമുള്‍പ്പെടെ മോശമായ അഭിപ്രായത്തിന് കാരണമാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

സോണിയ ആരുമറിയാതെ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയെന്ന പലവാര്‍ത്തകള്‍ക്കും ഒട്ടേറെ പ്രതികരണങ്ങളുണ്ടായിരുന്നു. സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലും മറ്റും സോണിയ എന്തുകൊണ്ട് ഇന്ത്യയില്‍ ചികിത്സതേടിയില്ലെന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

എന്തായാലും ചികിത്സ കഴിഞ്ഞ് ഇന്ത്യയിലേയ്ക്ക് മടങ്ങിവന്ന് വിശ്രമിക്കുന്നതിനിടയിലും ഒരുപക്ഷേ ഈ വിദേശചികിത്സാ പ്രശ്‌നം സോണിയയുടെ മനസ്സമാധാനം കളയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+