ഇംഗ്ലണ്ടിലും സച്ചിന്‍ പറയുന്നത് വടപാവിനെക്കുറിച്ച്

ഒരു മറാത്തി ചാനലിന് ഇംഗ്‌ളണ്ടില്‍ വച്ചു നല്‍കിയ ഇന്റര്‍വ്യൂവിലാണ് സച്ചിന്‍ തന്റെ ഇഷ്ടവിഭവത്തെക്കുറിച്ച് വാചാലനായത്. മുംബൈയിലുണ്ടാകുമ്പോള്‍ മകന്‍ അര്‍ജുനോടൊപ്പം ശിവാജി പാര്‍ക്കില്‍ നിന്ന് വടപാവ് കഴിക്കാന്‍ ഇടയ്ക്ക് പോവാറുണ്ടെന്നും സച്ചിന്‍ വെളിപ്പെടുത്തി.
വടപാവിന്റെ കാര്യം ഓര്‍ക്കുമ്പോള്‍തന്നെ നാവില്‍ വെളളമൂറുന്നെന്നും സച്ചിന്‍ പറഞ്ഞു. വടപാവ് സച്ചിന്റെ വീക്ക്‌പോയിന്റാണെന്ന് അടുത്ത സുഹൃത്ത് വിനയ് യദേക്കറും പറയുന്നു.
സച്ചിന്റെ ഇരുപത്തിയെട്ടാം സെഞ്ച്വറി ക്ക് ശേഷം അടുത്തസുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ 28 വടപാവുമായാണ് ഉറ്റസുഹൃത്ത് വിനോദ് കാംബ്‌ളിയെത്തിയതെന്നും വിനയ് പറഞ്ഞു. പണ്ട് ശിവാജി പാര്‍ക്കിലെ പരിശീലനത്തിനു ശേഷം വടപാവ് കടയിലേക്കു ഓടിയെത്താറുള്ള കാര്യമെല്ലാം സച്ചിന്‍ അഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്.












Click it and Unblock the Notifications