ഇന്ത്യ ഫേസ്ബുക്കിന്റെ രണ്ടാമത്തെ വലിയ വിപണിയാകും

ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന് ഇന്ത്യയില്‍ പ്രചാരമേറി വരികയാണ്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചുകോടി കവിയുമെന്നാണ് നെല്‍സണ്‍ വെളിപ്പെടുത്തിയത്.
ഇതോടെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ ആക്ടീവ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ 85 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകള്‍ വ്യാപിച്ചതാണ് ഇന്ത്യയില്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ പ്രചാരം വര്‍ദ്ധിക്കാന്‍ ഒരു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications