സോണിയയ്ക്കായി മുന്‍മന്ത്രിയുടെ ഉരുളല്‍ വഴിപാട്

ഓഗസ്റ്റ് ആറിന് ശനിയാഴ്ച കുദ്രോലി ശ്രീ ഗോകര്‍ണനാഥ് ക്ഷേത്രത്തിലാണ് പൂജാരി ഉരുളല്‍ വഴിപാട് നടത്തിയത്. ഇതിനൊപ്പം തന്നെ വെള്ളിരഥ ഉല്‍സവബലി, പ്രത്യേക മഹാപൂജ തുടങ്ങിയ വഴിപാടുകളും ക്ഷേത്രത്തില്‍ നടത്തിയിട്ടുണ്ട്.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കെപി നഞ്ചുണ്ടി, എംഎല്‍എ യുടി ഖാദര്‍, കോണ്‍ഗ്രസ് നേതാക്കളായ അഭയചന്ദ്ര ജെയിന്‍, വിജയകുമാര്‍ ഷെട്ടി തുടങ്ങിയവരും ജനാര്‍ദ്ദന്‍ പൂജാരിയ്‌ക്കൊപ്പം വഴിപാടുകളില്‍ പങ്കുചേര്‍ന്നു.
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ള പ്രമുഖര്‍ സോണിയ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആശംസിച്ചിട്ടുണ്ട്. ഒപ്പം ന്യൂയോര്‍ക്കിലെ കോണ്‍ഗ്രസ് അനുഭാവികള്‍ സോണിയ കഴിയുന്ന ആശുപത്രിയുടെ പുറത്ത് കൂട്ടപ്രാര്‍ത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications