കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീലയുടെ രാജിയെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം

  • By Ajith Babu
Google Oneindia Malayalam News

Parliament
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദിക്ഷിത്തിനെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. തിങ്കളാഴ്ച രാവിലെ ഇരുസഭകളിലും ചോദ്യോത്തര വേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തുടര്‍ന്ന് ബഹളം ശക്തമായതോടെ ഇതരുസഭകളും 12 മണിവരെ നിര്‍ത്തിവയ്ക്കുന്നതായി സഭാധ്യക്ഷന്‍മാര്‍ അറിയിച്ചു.

ഷീലാ ദീക്ഷിത് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയാണ് ആദ്യം ബഹളം തുടങ്ങിയത്. വിഷയത്തില്‍ ഇരുസഭകളിലും പ്രതിപക്ഷ എം.പിമാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഉച്ചക്ക് 12 മണിവരെ നിര്‍ത്തി വെച്ചിരുന്നു. ഷീലാ ദീക്ഷിത് രാജിവെക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളം തുടര്‍ന്നതോടെയാണ് സഭ പിരിഞ്ഞത്.

ഇതിനിടെ കേന്ദ്ര കായികമന്ത്രി അജയ് മാക്കനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എന്‍.ഡി.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസ്.

സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനിച്ചത് എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണെന്ന് മാക്കന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് മാക്കന്‍ നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

English summary
Delhi Chief Minister Sheila Dikshit was in the eye of a storm in Parliament on Monday with an agitated Opposition paralysing both the Houses demanding her immediate resignation over alleged irregularities in Commonwealth Games (CWG) projects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X