കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്-ബര്‍ലിന്‍ വിഷയം ചര്‍ച്ചയായില്ല: കാരാട്ട്

  • By Lakshmi
Google Oneindia Malayalam News

Prakash Karat
കല്‍ക്കത്ത: വി.എസ്. അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ സന്ദര്‍ശിച്ചതും തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും സിപിഎം കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ളപ്പോള്‍ ആര് ആരെ സന്ദര്‍ശിച്ചുവെന്നത് ചര്‍ച്ചചെയ്യേണ്ടകാര്യമേയല്ലെന്നായിരുന്നു കാരാട്ടിന്റെ മറുപടി. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം കാരാ്ട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് വിഎസ്-ബര്‍ലിന്‍ കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യമുയര്‍ന്നത്.

വി.എസ്. അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയകാര്യം അറിയില്ല. ആര് ആരെയെങ്കിലും പോയി കണ്ടതും എന്തെങ്കിലും കഴിച്ചതുമൊന്നും കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്യേണ്ട കാര്യമല്ല-അദ്ദേഹം പറഞ്ഞു.

വി.എസ്. അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതത് കമ്മിറ്റികളാണ് ഇത്തരം കാര്യം തീരുമാനിക്കേണ്ടത് എന്നായിരുന്നു മറുപടി. പ്രാദേശികതലത്തിലെ അച്ചടക്കനടപടി കേന്ദ്രനേതൃത്വത്തിന് മുമ്പില്‍ വരാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കൊല്‍ക്കത്തയിലെ മുസാഫര്‍ അഹമ്മദ് ഭവനില്‍ രണ്ടു ദിവസമായി നടന്ന കേന്ദ്രകമ്മറ്റി ഞായറാഴ്ച സമാപിച്ചു. കേരളത്തിലെ സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയതയില്‍ സി.സി. അംഗങ്ങള്‍ ഉത്കണ്ഠപ്രകടിപ്പി്ച്ചിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നില്ലെന്നാണ് അറിയുന്നത്.

അഴിമതി, വിലക്കയറ്റം, പണപ്പെരുപ്പം, ലോക്പാല്‍ ബില്‍, ഭക്ഷ്യസുരക്ഷാ ബില്‍, ഭരണമാറ്റത്തിനു ശേഷമുള്ള ബംഗാളിലെ സ്ഥതിഗതികള്‍, 2012 ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് എന്നിവയാണ് കേന്ദ്രകമ്മിറ്റി പ്രധാനമായും ചര്‍ച്ചചെയ്തത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ സപ്തംബറില്‍ തുടങ്ങും. അഴിമതിക്കെതിരെ ഇടതുപാര്‍ട്ടികള്‍ സപ്തംബര്‍ രണ്ടിന് ധര്‍ണ നടത്തുമെന്ന് കാരാട്ട് അറിയിച്ചു.

English summary
CPM General Secretary Prakash Karat said that the Central Committee haven't discuss about the controversial VS-Berlin issue. And he also said that that issue is very negligible comparing other social issues which will effect commen men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X