റോഡിലെ കുഴി; ഗര്‍ഭിണിയ്ക്ക് കുഞ്ഞിനെ നഷ്ടമായി
കണ്ണൂര്‍: ബസ് റോഡിലെ കുഴിയില്‍ വീണുണ്ടായ ആഘാതത്തില്‍ ഗര്‍ഭിണിയ്ക്ക് കുഞ്ഞിനെ നഷ്ടമായി. കണ്ണൂര്‍ പുതിയ തെരുവിലെ റോഡിലെ കുഴിയില്‍ ബസ് വീണ ആഘാതത്തിലാണ് പിലാത്തറ സ്വദേശിനിയായ യുവതിയെ ഗര്‍ഭം അലസിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ ബസ് റോഡിലെകുഴിയില്‍ വലിയ ചലനത്തോടെ ഇറങ്ങിയപ്പോള്‍ യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പിന്നീട് രാത്രിയില്‍ വീട്ടില്‍വച്ച് വയറുവേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാവുകയുമായിരുന്നു.
ഉടന്‍ എകെജി ആശുപത്രിയില്‍ എത്തിച്ചു. ബസ് കുഴിയില്‍ ചാടിയതിന്റെ ആഘാതത്തില്‍ ഗര്‍ഭച്ഛിദ്രം സംഭവിച്ചതായി ഡോ്ക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ടുവരുകയാണ്. യുവതിയുടെ ഭര്‍ത്താവ് മസ്‌കറ്റില്‍ ജോലിചെയ്യുകയായിരുന്നു. എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.












Click it and Unblock the Notifications