കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒളിച്ചിരുന്നു?

  • By Nisha Bose
Google Oneindia Malayalam News

Subhas Chandra Bose
തിരുവനന്തപുരം: അമൂല്യ നിധി കണ്ടെത്തിയതിന്റെ പേരില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച പത്മനാഭസ്വാമി ക്ഷേത്രം ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്ന് ബ്രിട്ടീഷുകാര്‍ സംശയിച്ചിരുന്നതിലാണിത്.

നേതാജി ഇവിടെ ഒളിവില്‍ പാര്‍ക്കുന്നുണ്ടെന്ന് കാണിച്ച് മദ്രാസിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് കത്തു ലഭിച്ചതിനെ തുടര്‍ന്നാണ് നേതാജിയ്ക്കായി ബ്രിട്ടീഷ് സൈന്യം ഇവിടെ വലവിരിച്ചത്. ബ്രിട്ടീഷ് വിരുദ്ധ സമരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 1941ല്‍ വിദേശത്തു പോയ നേതാജി രഹസ്യമായി തിരിച്ചു വന്ന് ക്ഷേത്രത്തിനുള്ളില്‍ ഒളിവില്‍ കഴിയുന്നുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

മദ്രാസ് സംസ്ഥാനത്തെ റസിഡന്റ് ആയിരുന്ന ലഫ്റ്റനന്റ് കേണല്‍ ജി പി മര്‍ഫിക്ക് ആണ് സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി കേരള സംസ്ഥാന ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍ പറയുന്നുണ്ട്.

എന്നാല്‍ ക്ഷേത്ത്രതില്‍ ബോസിനെ തിരഞ്ഞ ബ്രിട്ടീഷ് സെന്യത്തിന് നിരാശയായിരുന്നു ഫലം. ബോസ് കൂടുതല്‍ അപകടകാരിയായിട്ടായിരിക്കും മടങ്ങിയെത്തുക എന്ന് ബ്രിട്ടീഷുകാര്‍ ഭയന്നിരുന്നു.

English summary

 The Sree Padmanabhaswamy temple here, now in the limelight for the huge treasures discovered in its vaults, was once closely monitored at the behest of the British rulers who suspected freedom fighter Subhas Chandra Bose lived there secretly for a while, according to a little known archival record.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X