പഞ്ചായത്ത് പ്രസിഡന്റിനെ ഭര്‍ത്താവ് കുത്തി
ചിറയിന്‍കീഴ്: പഞ്ചായത്ത് പ്രസിഡന്റിനെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജീവിനെയാണ് ഭര്‍ത്താവ് കുത്തിയത്. വയറ്റില്‍ കുത്തേറ്റ ഇവര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഭാര്യയും ഭര്‍ത്താവും ഏറെ നാളായി സ്വരച്ചേര്‍ച്ചയില്ലാതെ അകന്ന് കഴിയുകയായിരുന്നു. വിദേശത്തുള്ള രാജീവിന്റെ സഹോദരന്റെ മകളെ ബീനയുടെ വീട്ടിലാണ് നിര്‍ത്തി പഠിപ്പിച്ചിരുന്നത്. ഒരാഴ്ചമുമ്പ് പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നുവത്രെ. ഇതിന് കാരണക്കാരി ബീനയാണെന്നാരോപിച്ചായിരുന്നു ആക്രമണം.
പഞ്ചായത്ത് പ്രസിഡന്റ് താമസിക്കുന്ന കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള വാടകവീട്ടിലെത്തിയാണ് രാജീവ് ബീനയെ കുത്തിയത്.












Click it and Unblock the Notifications