പത്തനംതിട്ട: അന്തരിച്ച ചലച്ചിത്രനടന്‍ എം.ജി സോമന്റെ വീട്ടില്‍ ആദായനികുതിവകുപ്പിന്റെ റെയ്ഡ്. പത്തനംതിട്ട തിരുവല്ല തിരുമൂലപൂരത്തെ സോമന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 10നാണ് റെയ്ഡ് ആരംഭിച്ചതെന്നാണ് വിവരം.
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തതിന്റെ കോലാഹലങ്ങള്‍ തീരും മുമ്പെയാണ് സോമന്റെ വസതിയിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്.