പുകവലിച്ച വിദേശികളെ ഐഎഎസുകാരി ശാസിച്ചു

ദില്ലി സ്വദേശിനിയായ വിദുര്‍ഷ ചതുര്‍വേദിയും കുടുംബവും കോവളം ഹവ്വാബീച്ചിലെ ഒരു സ്വകാര്യ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയപ്പോള്‍ യൂറോപ്പില്‍ നിന്നെത്തിയ മൂന്നു പേര്‍ അവിടെയിരുന്നു പുകവലിയ്ക്കുകയായിരുന്നു. അവരോട് മാറിയിരിയ്ക്കാന്‍ വിദുര്‍ഷി ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിനു തയ്യാറായില്ല.
ഇതില്‍ കുപിതയായ ഐഎഎസുകാരി വിദേശികളോട് തട്ടിക്കയറുകയും പോലീസിനെ വിളിയ്ക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വിദേശികള്‍ രക്ഷപ്പെട്ടു. താമസിച്ചെത്തിയതിന് പോലീസിനോടും ഇവര്‍ തട്ടിക്കയറി. പിന്നീട് പരാതിയെഴുതി നല്‍കിയ ശേഷമാണ് ഐഎസ് ഉദ്യോഗസ്ഥ മടങ്ങിയത്.












Click it and Unblock the Notifications