ചാണ്ടിയുടെ രാജി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇടതുമുന്നണി ഭരണകാലത്താണ് പാമോലിന്‍ കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇടതുമുന്നണി ഭരിക്കുമ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാമോലിന്‍ കേസില്‍ ധനകാര്യ വകുപ്പിന് പങ്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് പങ്കുണ്ടോയെന്നുകൂടി പരിശോധിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ ഏതൊക്കെ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് വിജിലന്‍സിന്റെ ചുമതല ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു.
പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ തെറ്റുകാരനായി കണാനാവില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വ്യക്തമാക്കി. കേസിന്റെ പുനരന്വേഷണത്തില്‍ തെറ്റില്ലെന്നും കോടതി ഉത്തരവിന് കുറ്റപ്പെടുത്തലിന്റെ സ്വഭാവമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. മുന്‍ അന്വേഷണങ്ങളും ഉമ്മന്‍ചാണ്ടിക്കെതിരയല്ല. എല്‍ഡിഎഫ് കാലത്തെ അന്വേഷണവും ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
അതേ സമയം വിജിലന്‍സ് അന്വേഷണം നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് നിയമപരമായും ധാര്‍മ്മികമായും നേരിടുമെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. അന്വേഷണം വേണമെന്ന് പറഞ്ഞതും താനാണ്. അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications