കോതമംഗലം : കോതമംഗലത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടി കൊട്ടാരം നവാസ് (33) ആണ് തിങ്കളാഴ്ച രാവിലെ പോലീസ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തിനാലായി. മുന്‍പ് കേസില്‍ അറസ്റ്റിലായ പിഡിപി നേതാവ് ബക്കറിന്റെ മീന്‍ക്കച്ചവട വാഹനത്തിന്റെ ഡ്രൈവറാണ് പിടിയിലായ നവാസ്.
നെല്ലിക്കുഴിയിലെ ഒരു പബ്ലിക് സ്‌കൂളിന്റെ മൈതാനത്ത് കൊണ്ടുപോയി രാത്രികാലത്ത് ഓടിക്കുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
കൂടാതെ സമീപ പ്രദേശത്തെ ആളൊഴിഞ്ഞ പലയിടങ്ങളിലും ഇയാള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
One more person has been apprehended in the sensational Kothamangalam sex scandal case in which a minor girl was sexually exploited by many after the girl’s father forced her into prostitution for more than a year