Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയുടെ കസേര തെറിയ്ക്കുമോ?

Oommen Chandy
തിരുവനന്തപുരം: പാമോലിന്‍ അഴിമതി കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കണം. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ അവര്‍ഭയപ്പെട്ടിരുന്ന പാമോലിന്‍ എന്ന ഇരുതലമൂര്‍ച്ചയുള്ള പാള്‍ ഇപ്പോള്‍ കൂടുതല്‍ മുര്‍ച്ചയോടെ കോണ്‍ഗ്രസിന്റെ അധികാരക്കസേരയ്‌ക്കെതിരെ വരുകയാണ്.

വിജിലന്‍സ് എസ്.പി വി.എന്‍. ശശിധരന്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കസേര ചാണ്ടിയ്ക്ക് നഷ്ടമാകുമോയെന്നുള്ള കാര്യമാണ് ഇനി അറിയാനുള്ളത്. കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ചാണ്ടി രാജിവെയ്ക്കണമെന്ന് മുറവിളിയുയരുമെന്നകാര്യം ഉറപ്പാണ്.

അഴിമതി നടന്ന കാലത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് അഴിമതിയില്‍ പങ്കുണ്ടോയെന്നുള്ളകാര്യം അന്വേഷിച്ച്് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാമോലിന്‍ ഇറക്കുമതി നടന്ന കാലത്ത് ധനകാര്യ വകുപ്പ് വ്യക്തമായ പഠനം നടത്തിയില്ലെന്നും വകുപ്പിന്റെ മേല്‍നോട്ടക്കുറവാണ് അഴിമതിയ്ക്ക് കാരണമായതെന്നുമായിരുന്നു പ്രധാന ആരോപണം.

നേരത്തേ പാമോലിന്‍ കേസ് വീണ്ടും പുകഞ്ഞതുടങ്ങിയപ്പോള്‍ത്തന്നെ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അന്വേഷണമുണ്ടാകുമെന്നുള്ളതിന് സൂചനയുണ്ടായിരുന്നു. കേസില്‍ കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫ നല്‍കിയ മൊഴി ചാണ്ടിയ്‌ക്കെതിരായി ഭവിയ്ക്കുകയും ചെയ്തിരുന്നു.

മുസ്തഫ പിന്നീട് താന്‍ ചാണ്ടിയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ക്ലീന്‍ചിറ്റ് ലഭിയ്ക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു നിരീക്ഷകരുടെ വാദം.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഇക്കാര്യം അങ്കലാപ്പിലാക്കുകയും ചെയ്തിരുന്നു. പാമോലിന്‍ കേസ്് ഭീഷണിയായി നില്‍ക്കുന്നതിനാല്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ വരെ കോണ്‍ഗ്രസ് ഒരുവേള ഭയന്നിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ചെന്നിത്തലയാവും മുഖ്യമന്ത്രിയാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയെത്തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞ ചെന്നിത്തലയെ മത്സരിപ്പിച്ച് നിയമസഭയില്‍ എത്തിച്ചത് പാമോയില്‍ പ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നാല്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ പ്രതിസന്ധിയുണ്ടാകരുതെന്ന വ്യക്തമായ ആലോചനയുടെ അടിസ്ഥാനത്തിലാണെന്നും അഭ്യൂഹമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+