ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണം: കോടിയേരി

മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹം തന്നെ വഹിക്കുന്നത് ശരിയല്ല. യുഡിഎഫ് സര്‍ക്കാരിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡെസ്മണ്ട് നെറ്റോ തട്ടിക്കൂട്ടി തയാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
അതേ വിജിലന്‍സ് ഡയറക്ടറുടെ കീഴില്‍ അന്വേഷണം നടത്തുന്നത് കേസിലെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരുന്നതിന് സഹായകരമാവുകയില്ല. മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്നും കോടിയേരി പറഞ്ഞു.
കോടതി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതാണ്. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ താന്‍ കൂടി പ്രതിയാകേണ്ടി വരുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി അന്ന് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications