രാജിയല്ലാതെ ചാണ്ടിയ്ക്ക് പോംവഴിയില്ല: വിഎസ്

കോടതിയുടെ നിരീക്ഷണത്തില്‍ ഒരു വിധിയുടെ സ്വഭാവമുണ്ടെന്നും ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്നും അതുണ്ടാകുമെന്നാണ് താന്‍ ആശിക്കുന്നതെന്നും വിഎസ് പറഞ്ഞു.
കേസില്‍ കോടതിവിധി പ്രതികൂലമാകുമെങ്കില്‍ താന്‍ സ്വീകരിക്കുന്ന നിലപാട് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ നേരത്തെ അറിയിച്ചതാണെന്നും ഈ വാക്ക് പാലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 19 വര്‍ഷമായി നിയമസഭയ്ക്കകത്തും പുറത്തുമായി താന്‍ നിരന്തരം നടത്തിയ പോരാടുന്ന വിഷയമാണിത്. എത്ര വൈകിയാലും സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് വ്യക്തമായിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications