ഒടുവില്‍ ബോയിങിന്റെ സ്വപ്‌നം പറക്കുന്നു

ആഗസ്ത് മാസത്തിലായിരിക്കും ആദ്യ സര്‍വിസെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ജപ്പാന്‍ കമ്പനിയായ ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സിനു വേണ്ടിയാണ് കന്നിപറക്കല്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഡബിള്‍ എന്‍ജിന്‍ വിമാനമാണ് ഡ്രീലൈനര്‍. നിലവിലുള്ള ബോയിങ് 767നേക്കാള്‍ 20 ശതമാനം ഇന്ധനം ലാഭിക്കാനാവുമെന്ന മെച്ചമുണ്ട്.
210 മുതല്‍ 330 യാത്രക്കാര്‍ക്കുവരെ ഒരേ സമയം സഞ്ചരിക്കാം. യാത്രക്കാര്‍ക്കുവേണ്ടി കൂടുതല്‍ സൗകര്യമൊരുക്കിയെന്നാണ് ഡ്രീംലൈനറിന്റെ മറ്റൊരു പ്രത്യേകത. ഈ മോഡലിനായി ലോകത്തിലെ വന്‍കിട കമ്പനികളെല്ലാം ഇതിനകം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ടോക്കിയോയില്‍ നിന്ന് ഹോങ്കോങിലേക്കായിരിക്കും ആദ്യ യാത്ര.












Click it and Unblock the Notifications