സോണിയയ്ക്കായി ന്യൂയോര്‍ക്കില്‍ പ്രാര്‍ത്ഥന

കോണ്‍ഗ്രസ് അനുഭാവികളാണ് സോണിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കാന്‍ ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിനു പുറത്ത് ഒത്തുകൂടിയത്. പത്തിലേറെ കോണ്‍ഗ്രസ് അനുഭാവികളാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്.
ആശുപത്രിയിലെ ചാപ്പലില്‍ കയറി പ്രാര്‍ഥിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.
സോണിയയെ സ്ലോവന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യം കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇക്കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു.
കഴിഞ്ഞദിവസം ശസ്ത്രക്രിയ കഴിഞ്ഞ സോണിയയെ തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മുറിയിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും അവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നതമാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന അവസാനത്തെ വിവരം.












Click it and Unblock the Notifications