ജാര്‍ഖണ്ഡുകാരന്‍ ലോകം കുലുക്കുന്നു

ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തികരാജ്യങ്ങളുടെ പട്ടികയില്‍ ഇനി അമേരിക്കയെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ് ആന്റ് പി ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ധനകാര്യവകുപ്പിനെ അറിയിച്ചത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആഗോളവിപണി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്.
1955ല്‍ ജനിച്ച ശര്‍മയുടെ വിദ്യാഭ്യാസം ജംഷഡ് പൂരിലും റാഞ്ചിയിലുമായിരുന്നു. ഉപരിപഠനത്തിനായാണ് ഇദ്ദേഹം ആദ്യം അമേരിക്കയിലെത്തിയത്.1998ല്‍ ആഗോള മാനേജ്‌മെന്റ് വിദഗ്ധരായ ബൂസില്‍ ചേരുന്നതോടെയാണ് ശര്‍മയുടെ ഭാവി മാറി മറിയുന്നത്. നീണ്ട 14 വര്‍ഷത്തെ സേവനത്തിനുശേഷം എസ് ആന്റ് പിയുടെ മാതൃസ്ഥാപനമായ ദ മാക്‌ഗ്രോ ഹില്ലില്‍ ചേര്‍ന്നു. ആഗസ്ത് 2007നാണ് സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവറിന്റെ അമരക്കാരനായി ശര്‍മ ഏത്തുന്നത്.
ഇത്തരം ഒരു സാഹചര്യത്തില്‍ റേറ്റിങ് പുറത്തുവിട്ടതിനെതിരേ പലരും കമ്പനിക്കെതിരേ തിരിഞ്ഞിട്ടുണ്ട്. റേറ്റിങ് കണ്ടെത്തുന്നതിനുവേണ്ടി ഉപയോഗിച്ച ഡാറ്റകള്‍ തെറ്റാണെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ശര്‍മയും കൂട്ടരും ചെയ്തത് ചരിത്രപരമായ ദൗത്യമാണെന്ന നിലപാടാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധര്‍ക്കുമുള്ളത്. കാരണം അമേരിക്ക ഇത്തരം ഒരു സാമ്പത്തിക അവസ്ഥയിലെത്തിയിട്ട് കുറെ നാളുകളായിയെന്നാണ് അവരുടെ അഭിപ്രായം.












Click it and Unblock the Notifications