കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയ്ക്ക് 2 ചന്ദ്രന്മാരുണ്ടായിരുന്നു ?

  • By Lakshmi
Google Oneindia Malayalam News

Two Moon Theory
ലണ്ടന്‍: നാനൂറുകോടി വര്‍ഷങ്ങള്‍ക്ക മുമ്പ് ഭൂമിയെ വലംവെയ്ക്കാന്‍ രണ്ട് ചന്ദ്രന്മാര്‍ ഉണ്ടായിരുന്നുവെന്ന് പുതിയ കണ്ടെത്തല്‍. രണ്ട് ചന്ദ്രന്മാര്‍ പിന്നീട് പരസ്പരം ഇടിച്ച് ചേര്‍ന്നതോടെ ഒന്നായി മാറുകയായിരുന്നുവെന്നാണ് പുതിയ ജ്യോതിശാസ്ത്ര സിദ്ധാന്തത്തില്‍ പറയുന്നത്.

ഇപ്പോള്‍ ചന്ദ്രനിലെ ഒരു വശം താണും പരന്നുമാണ് ഇരിക്കുന്നത്. മറുവശമാകട്ടെ മലകള്‍ നിറഞ്ഞ് ഉയര്‍ന്നിരിക്കുന്നത്. നേരത്തേ രണ്ടുചന്ദ്രന്മാര്‍ ഇടിച്ച് ചേര്‍ന്നതുകൊണ്ടാണ് ചന്ദ്രോപരിതലത്തിന് ഇത്തരത്തിലുള്ള രൂപമുണ്ടായതെന്നും പറയുന്നു.

കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര ഗവേഷകനായ പ്രഫസര്‍ എറിക് അസ്ഫാഗ് ആണ് പുതിയ സിദ്ധാന്തത്തിന്റെ അവതാരകന്‍.

സൗരയൂഥം രൂപപ്പെട്ടകാലത്ത് ചൊവ്വയുടെ വലുപ്പത്തിലുള്ള ഒരു ഗ്രഹം ഭൂമിയില്‍ വ്ന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ചിതറിത്തെറിച്ച രണ്ട് കഷണങ്ങള്‍ ഭൂമിയെ വലംവെയ്ക്കാന്‍ തുടങ്ങി. ഇതില്‍ രണ്ടാമത്തേത് അമേകദശലക്ഷം വര്‍ഷങ്ങള്‍ ഭൂമിയെ വലംവെച്ചശേഷം ആദ്യത്തെ ഭാഗവുമായി ഇടിച്ചുചേര്‍ന്നു. ചന്ദ്രോപരിതലത്തിന്റെ മറുഭാഗത്തായിരുന്നു ഇത് ഇടിച്ചുചേര്‍ന്നത്-എന്നിങ്ങനെയാണ് പുതിയ സിദ്ധാന്തം.

ചന്ദ്രന്റെ നാം കാണുന്ന വശം മാറ്റമില്ലാതെ നിന്നപ്പോള്‍ മറുവശം മലനിരകള്‍ നിറഞ്ഞു കടുത്ത പ്രതലത്തോടുകൂടിയതായി മാറിയത് ഈ ഇടിച്ചുചേരല്‍ മൂലമാണ്. ചന്ദ്രന്റെ ഈഭാഗത്തെ പുറംപാളിക്ക് 50 കിലോമീറ്റര്‍ കട്ടിയുണ്ട്.

ചന്ദ്രനു രണ്ടുതരത്തിലുള്ള പ്രതലം രൂപപ്പെടാന്‍ കാരണം ഗുരുത്വാകര്‍ഷണമാണെന്ന ചിന്താഗതിയാണ് പ്രബലമായി നിലനില്‍ക്കുന്നത്. എന്നാല്‍, ചന്ദ്രോപരിതലം രണ്ടുതരത്തില്‍ കാണപ്പെടുന്നതിനു മതിയായ ഉത്തരം നല്‍കാന്‍ ഈ സിദ്ധാന്തത്തിനു കഴിഞ്ഞിരുന്നില്ല.

ഈ പ്രശ്‌നത്തിനു പരിഹാരമാണു പുതിയ സിദ്ധാന്തമെങ്കിലും അവ സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകളില്ലെന്നതാണ് ഒരു പ്രശ്‌നം,

English summary
A new theory by planetary scientists says the Earth may once have been orbited by two moons, which formed early in the history of the solar system and collided slowly into one another to form a single Moon,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X