ലണ്ടനില്‍ കലാപം, നഗരം കത്തുന്നു

നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 26 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 42ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയോടെ സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായിട്ടുണ്ടെന്ന് പോലിസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
പാവപ്പെട്ടവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് പോലിസ് നടത്തിയ അതിക്രമമാണ് ലഹളയിലേക്ക് നയിച്ചത്. സംശയകരമായ സാഹചര്യത്തില്‍ പോലിസ് ഡഗ്ഗനു നേരെ വെടിയുതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ടോട്ടന്‍ഹാം പോലിസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ 500ഓളം ആളുകളെ പിരിച്ചുവിടാന്‍ പോലിസിനു ബലം പ്രയോഗിക്കേണ്ടി വന്നു. വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഡഗ്ഗനെ വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. വെടിയേറ്റ ഒരു പോലിസുകാരന്‍ ഇപ്പോള്‍ ചികില്‍സയിലാണ്.












Click it and Unblock the Notifications