കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ പെട്രോള്‍ വില കുറഞ്ഞേക്കും

  • By Ajith Babu
Google Oneindia Malayalam News

Petrol Bunk
ദില്ലി: ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിത്തിന്റെ ഭീതിയിലമര്‍ന്നതോടെ ക്രൂഡ് ഓയില്‍ വിലയിലും ഇടിവ്. ഇതോടെ രാജ്യത്തും പെട്രോള്‍ വിലയില്‍ നേരിയ കുറവ് വരുത്താന്‍ സാധ്യതയേറി.

അടുത്ത ചൊവ്വാഴ്ചയോടെ, എണ്ണക്കമ്പനികള്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.50 രൂപയുടെ കുറവുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിലെ ഉയര്‍ച്ചയുടെ തോതനുസരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ, പെട്രോള്‍ വില വന്‍തോതില്‍ ഉയര്‍ത്തിയിരുന്നു.

ക്രൂഡോയില്‍ വില കാര്യമായി കുറയുകയും ആ നിലയില്‍ സ്ഥിരത കൈവരിക്കുകയും ചെയ്താല്‍ സ്വാഭാവികമായും ഇവിടെ വില കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി എസ് ജയപാല്‍ റെഡ്ഡി വ്യക്തമാക്കി.
അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്കയില്‍ ക്രൂഡോയില്‍ വില ബാരലിന് 75.71 ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2010 സപ്തംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്.

വരും ദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില കുറയുമെന്നാണു വിലയിരുത്തല്‍. പ്രതിസന്ധി രൂക്ഷമായ യുഎസിലും യൂറോപ്യന്‍ യൂണിയനിലും എണ്ണഉപയോഗത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന കണക്കുകൂട്ടലാണു വില കുറയാന്‍ കാരണം.

English summary
According to News Wires flash on ET Now, Oil Marketing companies are likely to cut petrol prices by Rs 1.5/litre around August 15-16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X