Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി തകരുന്നു, ശ്രദ്ധിക്കുക

Sensex
വിപണിയില്‍ ഇടിവ് വരുമ്പോള്‍ സാധാരണ നിക്ഷേപകര്‍ കാണിക്കുന്ന അബദ്ധങ്ങള്‍ എന്തെല്ലാമാണ്?

വില്‍ക്കാനുള്ള അമിതാവേശം: വിപണിയില്‍ പ്രവേശിക്കുന്നവരെ വ്യാപാരികളെന്നും നിക്ഷേപകരെന്നും രണ്ടു വിഭാഗമായി തരം തിരിക്കാം. വ്യാപാരികള്‍ ദിവസേന ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യും. നിക്ഷേപകര്‍ അനുകൂല സാഹചര്യത്തിലാണ് വാങ്ങലും വില്‍ക്കലും നടത്തുന്നത്. ഇതില്‍ ഷോര്‍ട്ട് ടേം നിക്ഷേപകരും ലോങ്‌ടേം നിക്ഷേപകരുമുണ്ട്. ഏറ്റവും ലാഭം ലഭിക്കുന്നത് ലോങ് ടേം നിക്ഷേപകര്‍ക്കാണ്.
ആരും കടം വാങ്ങി നിക്ഷേപിക്കരുതെന്നത് വിപണിയുടെ ബാലപാഠമാണ്. പ്രത്യേകിച്ച് അത്യാവശ്യമൊന്നുമില്ലാത്ത പണം ഓഹരിയില്‍ നിക്ഷേപിച്ച ഒരാള്‍ വിപണി താഴോട്ടു പോവുന്നതുകണ്ട് അതെല്ലാം വില്‍ക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. നിങ്ങളുടെ ലക്ഷ്യം അകലെയാണ്. ഇപ്പോള്‍ വിപണിയില്‍ എന്തു സംഭവിച്ചാലും അത് നിങ്ങളെ ബാധിക്കുന്നില്ല. എന്നു ചിന്തിക്കാന്‍ കഴിയണം.

സെല്ലിങ്: വിപണി ഇടിയുമ്പോള്‍ കൈയിലില്ലാത്ത ഓഹരികളോ കൈയിലുള്ള ഓഹരികളോ വിറ്റ് ലാഭം കൊയ്യാമെന്ന് സ്വപ്‌നം കാണുന്നവര്‍. വാങ്ങിയ വിലയേക്കാള്‍ ഓഹരി വില കുറവായിരിക്കും. വീണ്ടും അതു താഴോട്ടാണ് പോവുന്നത്. ഉടന്‍ തന്നെ കൈയിലുള്ള ഓഹരികള്‍ കൊടുക്കുക. എന്നിട്ട് അത് താഴെയെത്തുമ്പോള്‍ വാങ്ങാം എന്നായിരിക്കും സ്വപ്‌നം കാണുന്നത്. ഇവിടെ ആദ്യത്തെ നഷ്ടം നിക്ഷേപകന്‍ സൗകര്യപൂര്‍വം മറന്നു പോവാനാണ് സാധ്യത. കൂടാതെ കൈയിലില്ലാത്ത ഓഹരികള്‍ രാവിലെ തന്നെ വിറ്റാല്‍ വൈകുന്നേരമാവുമ്പോഴേക്കും നിര്‍ബന്ധപൂര്‍വം അതു വാങ്ങിയേ പറ്റൂ. ആ ഓഹരി തിരിച്ചുവരാന്‍ തുടങ്ങിയാല്‍ നഷ്ടം എത്രയെന്ന് അന്നു തന്നെ ഉറപ്പിക്കാം.

അറിയാത്ത ഓഹരികള്‍: വിപണി തകര്‍ന്നിരിക്കുന്നു. നിക്ഷേപത്തിന് ഏറ്റവും പറ്റിയ അവസരമാണ്. ഏതായാലും വാങ്ങുകയേല്ല.. കുറെയധികം എണ്ണം വാങ്ങികൂട്ടാം എന്നു ചിന്തിക്കുന്നവരായിരിക്കും അധികപേരും. അങ്ങനെ അറിയാത്ത കമ്പനികളുടെ ഓഹരികള്‍ വാങ്ങികൂട്ടിയാല്‍ നിങ്ങള്‍ ലോങ് ടേമില്‍ പോലും ലാഭം പ്രതീക്ഷിക്കാനാവില്ല. എപ്പോഴും പേരും പ്രശസ്തിയും മികച്ച സാമ്പത്തിക റിപ്പോര്‍ട്ടുകളുമുള്ള കമ്പനികള്‍ക്കു മുന്‍ഗണന കൊടുക്കുക. വിപണിയില്‍ എന്തൊക്കെ സംഭവിച്ചാലും അത്തരം കമ്പനികള്‍ തിരിച്ചുവരിക തന്ന ചെയ്യും.

കൂടുതല്‍ കൂടുതല്‍ തകരട്ടെ: വിപണി ഏതായാലും ഇടിയുകയല്ലേ.. കാത്തിരിക്കാം. ഇനിയും താഴോട്ടു താഴോട്ടു വരട്ടെ എന്നു ചിന്തിക്കുന്നവരുണ്ട്. വിപണി എത്ര വരെ താഴുമെന്ന് നമുക്ക് അറിയാനാവില്ല. ഇവിടെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ആവശ്യം. താഴേക്ക് ഇറങ്ങുന്നതിനനുസരിച്ച് വാങ്ങി വാങ്ങി പോരുക. താഴ്ചയിലേക്കെത്തുന്നതിനുസരിച്ച് ഓഹരികളുടെ എണ്ണം കൂട്ടുക. അല്ലാതെ ഒന്നിച്ചു താഴെ നിന്നു വാങ്ങാമെന്നു വച്ചാല്‍ വിപണി വീണ്ടും തിരിച്ചു പോയേക്കാം. അതു നോക്കി നില്‍ക്കേണ്ടി വരും.

'ഓഹരിയില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം കിട്ടും'. എന്ന് ആരോ പറഞ്ഞതുകേട്ട് നിക്ഷേപിക്കാനെത്തുന്നവര്‍ക്ക് പലപ്പോഴും കൈപൊള്ളാറുണ്ട്. കാരണം വിപണി ഇടിഞ്ഞുവെന്നു കണ്ടാല്‍ അവര്‍ ഓടിയെത്തും. എന്റെ പണം വേണം. ഒരു ലക്ഷത്തിനു വിപണി തകര്‍ന്നപ്പോള്‍ 48000 രൂപയുടെ വാല്യു മാത്രമേ ഉള്ളൂവെങ്കിലും പേടിച്ച് അത് പിന്‍വലിച്ച് ബാങ്കിലെ ഫിക്‌സഡ് ഡിപ്പോസിറ്റിലേക്ക് മാറ്റുന്നവരാണ് ഏറ്റവും വലിയ അബദ്ധം ചെയ്യുന്നത്. ലക്ഷ്യവും ക്ഷമയമുള്ള ദീര്‍ഘകാലനിക്ഷേപകര്‍ക്ക മാത്രമേ ഓഹരിയില്‍ നിന്നു പണമുണ്ടാക്കാനാവൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+