ചൊവ്വാഴ്ച എ.സി.സി വാങ്ങാം
വിപണി ചെറിയൊരു തിരിച്ചുവരവ് കാണിക്കുകയാണെങ്കില്‍ വാങ്ങേണ്ട ഓഹരികളില്‍ ആദ്യത്തേത് എ.സി.സിയാണ്. 1011 ആണ് ടാര്‍ജറ്റ് പ്രൈസ്. കൃത്യമായും 948 എന്ന സ്റ്റോപ്പ് ലോസ് സൂക്ഷിക്കേണ്ടതാണ്.
ഹൗസിങ് ഡെവലപ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(എച്ച്.ഡി.ഐ.എല്‍) ഓഹരികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൈവശം വയ്ക്കുന്നതില്‍ അര്‍ഥമില്ല. 108-102 ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്‌റ്റോപ്പ് ലോസ്: 118 വില്‍ക്കാവുന്ന മറ്റു ചില ഓഹരികളാണ് ഗെയില്‍, ആക്‌സിസ് ബാങ്ക്, ഡിവിസ് ലാബ്, ബാങ്ക് ഓഫ് ബറോഡ എന്നിവ.
അതേ സമയം ഡിവിസ് ലാബ് 789നുമുകളിലേക്ക് നീങ്ങുന്നുണ്ടെങ്കില്‍ വാങ്ങുന്നതാണ് നല്ലത്. ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് 219.50 നുമുകളില്‍ പോയാലും ഇ.ഐ ഹോട്ടല്‍ 86.55നു മുകളില്‍ പോയാലും പോര്‍ട്ട്‌ഫോളിയോയിില്‍ ചേര്‍ക്കാവുന്നതാണ്.
പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സിയുടെ ഓഹരികള്‍ ഇപ്പോഴത്തെ വിലയ്ക്ക് വാങ്ങുന്നതില്‍ തെറ്റില്ല. 325 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 267.00












Click it and Unblock the Notifications