തട്ടിക്കൊണ്ടുപോയി കല്യാണം: യുവാവ് പിടിയില്‍
ബാംഗ്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കല്യാണം കഴിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബാസവേശ്വരനഗര്‍ സ്വദേശിയായ ചേതന്‍ (25) ആണ് അറസ്റ്റിലായത്.
നഗരത്തിലെ പ്രശസ്തമായ കോളേജില്‍ പഠിക്കുന്ന 16 കാരിയെ ആണ് യുവാവ് തട്ടിക്കൊണ്ടു പോയത്. ജൂലായ് 28 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ മഹാലക്ഷമി പോലീസില്‍ പരാതി നല്‍കിയിരുന്നു.
കോളേജില്‍ പോയ കുട്ടി മടങ്ങി വന്നില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് മഹാലക്ഷമിയ്ക്ക് താന്‍ ചേതന്‍ എന്നയാളെ വിവാഹം ചെയ്തുവെന്ന് അറിയിച്ച് പെണ്‍കുട്ടി മെസ്സേജ് അയച്ചു.
തുടര്‍ന്ന് തന്റെ മകളെ ചേതന്‍ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചതാണെന്ന് മഹാലക്ഷമി പോലീസില്‍ അറിയിച്ചു. ചേതന്റെ സഹോദരി ആശയ്ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു മഹാലക്ഷമിയുടെ ആരോപണം.
തുടര്‍ന്ന് ആഗസ്ത് 4 ന് പോലീസ് ഇവരെ അറസ്റ്റു ചെയ്തു. താന്‍ സ്വന്തം ഇഷ്ട പ്രകാരം പോയതാണെന്ന് പെണ്‍കുട്ടി അറിയിച്ചെങ്കിലും തട്ടിക്കൊണ്ടു പോയതാണെന്നതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications