Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയില്‍ പീഡനശ്രമം; വികലാംഗന്‍ പിടിയില്‍

തിരുവനന്തപുരം: തീവണ്ടിയ്ക്കുള്ളില്‍വച്ച് റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പീഡനശ്രമത്തെത്തുടര്‍ന്ന് സ്ത്രീ ഒച്ചവെച്ചപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാരാമ് പിടികൂടിയത്. തിരുവട്ടാര്‍ സ്വദേശി ശ്രീനിവാസനാണ്(34) പിടിയിലായത്.

നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലെ ക്‌ളീനിംഗ് ജോലിക്കാരിയായ അതിയന്നൂര്‍ സ്വദേശിനിയെയാണ് വികലാംഗനായ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന പാസഞ്ചര്‍ തീവണ്ടിയില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്.

യാത്രക്കിടെ വികലാംഗനായ ഇയാള്‍ അടുത്തുവന്നിരുന്ന് സംസാരിച്ചപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്ന് വിധവയായ ഈ സ്ത്രീ പറയുന്നു. പിന്നീട് ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയത്രേ. പിന്നീട് ഇയാള്‍ ഇവരെ ബലമായി സീറ്റില്‍ പിടിച്ചിരുന്നാല്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.

നെയ്യാറ്റിന്‍കര പാലത്തിനു സമീപം വച്ച് ഇവരെ പുറത്തേയ്ക്ക് തള്ളിയിടാനും ഇയാള്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര സ്‌റ്റേഷനില്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ച യുവാവിനെ സ്ത്രീയുടെ ബഹളം കേട്ടെത്തിയ യാത്രക്കാര്‍ പിടികൂടുകയായിരുന്നു.

കൊല്ലത്തെ ഒരു ഹോട്ടലില്‍ പെറോട്ട മേക്കറാണ് ശ്രീനിവാസന്‍. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+