കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകപ്രക്ഷോഭം; വെടിവെപ്പില്‍ മൂന്നു മരണം

Google Oneindia Malayalam News

പൂനെ: മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്കുനേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചു. ഏഴോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പോലിസിനു നേരെയുണ്ടായ കല്ലേറില്‍ എ.എസ്.പിയും സബ് ഇന്‍സ്‌പെക്ടറുമടക്കം 31 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലിസ് ജീപ്പ് കത്തിച്ച പ്രക്ഷോഭകാരികള്‍ എക്‌സ്പ്രസ് വേയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചിട്ടുണ്ട്.

പിംപ്‌രി-ചിഞ്ച്‌വാര്‍ഡ് മേഖലയിലേക്ക് വെള്ളമെത്തിക്കുന്നതിനായി ഗ്രാമത്തിലെ ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനെതിരേയാണ് പ്രക്ഷോഭം.

മാവല്‍ താലൂക്കയില്‍ നിന്നുള്ള കര്‍ഷകര്‍ മുംബൈ-പൂനെ എക്‌സ്പ്രസ് വേയും മുംബൈ-പൂനെ ഹൈവേയും ബ്ലോക്ക് ചെയ്തതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. പത്തു കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്.

English summary
Police fired against farmers agitation, on the mumbai-pune express way. Three died, and seven other seriously injured. an additional superintendent of police, a police inspector and 29 constables were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X