സോണിയയ്ക്ക് പകരം രാഹുല്‍ പതാക ഉയര്‍ത്തും?

എന്നാല്‍ സോണിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ഈ ദൗത്യത്തിനായി രാഹുലിനെ നിയോഗിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സോണിയ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആ അവകാശം സ്വാഭിവകമായും പാര്‍ട്ടി ട്രഷറര്‍ മോത്തിലാല്‍ വോറയ്ക്കാണ് ലഭിക്കേണ്ടത്. എന്നാല്‍, രാഹുല്‍ സമ്മതിക്കുകയാണെങ്കില്‍ അധികാര കൈമാറ്റത്തിന്റെ സൂചനയെന്നോണം പതാക ഉയര്‍ത്തല്‍ ചടങ്ങ് അദ്ദേഹത്തെ കൊണ്ട് നിര്‍വഹിപ്പിക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
സോണിയയ്ക്ക് കാന്‍സറാണെന്നുള്ള രീതിയില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെതന്നെ രാഹുല്‍ ഉടന്‍ കോണ്‍ഗ്രസ് തലപ്പത്തെത്തുമെന്നും റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. അതിനായുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ തുടങ്ങിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഇപ്പോള്‍ രാഹുല്‍ അമ്മയോടൊപ്പം അമേരിക്കയിലാണുള്ളത്. സ്വാതന്ത്ര്യദിനത്തില്‍ രാഹുല്‍ മടങ്ങിയെത്തുമെന്നാണ് സൂചന.












Click it and Unblock the Notifications