കേരളത്തിന് പുറത്ത് പോകണമെന്ന് ഫാദര്‍ പുതൃക്കയില്‍

സിബിഐ പ്രത്യേക കോടതിയിലാണ് യാത്രാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജോസ് പുതൃക്കയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജിയില്‍ സിബിഐ പ്രോസിക്യൂട്ടറുടെ വാദം കേള്‍ക്കുന്നതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു.
കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കുന്നതിനായി സപ്തംബര്‍ 19ലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
ഈ ഹര്‍ജിയില്‍ വാദം കഴിഞ്ഞ് ഉത്തരവ് പറഞ്ഞതിനു ശേഷം മാത്രമേ കേസിന്റെ വിചാരണ എന്ന് തുടങ്ങണമെന്ന് പ്രത്യേക കോടതി തീരുമാനിക്കുകയുള്ളൂ.












Click it and Unblock the Notifications