പിള്ളയ്ക്ക് ചികിത്സ; ചാണ്ടിയ്ക്ക് നോട്ടീസ്

ദില്ലിയിലെ നിയമവിദ്യാര്‍ഥി മഹേഷ് മോഹനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാലംഘനം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് നോട്ടീസ്.
അഴിമതിക്കേസില്‍ ജയിലിലായ പിള്ളയ്ക്ക് പതിവിലേറെ പരോള്‍ അനുവദിച്ചു എന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുമതി നല്‍കിയതിലൂടെ മുഖ്യമന്ത്രി പക്ഷപാതം കാട്ടി എന്നും അത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
പിള്ള ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നതിന് തെളിവുണ്ട്. പിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുവാദം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നും അതിനാല്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications