തിരുവനന്തപുരം: പാമോലിന്‍ കേസിലെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയും. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പകരം ചുമതല ആര്‍ക്കെന്ന കാര്യം ചൊവ്വാഴ്ച തന്നെ തീരുമാനിയ്ക്കപ്പെടും. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാമോലിന്‍ കേസില്‍ അക്കാലത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്കും അന്വേഷിയ്ക്കണമെന്ന് തിങ്കളാഴ്ച വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റി നല്‍കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു വിധി.
Chief Minister Oommen Chandy has relinquished the vigilance portfolio in the wake of a vigilance court ordering a probe into his role in the palmolein case.