Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും ലാലും പിഴയടച്ച് തലയൂരുന്നു

Mohanlal and Mammootty
ആദായനികുതി വകുപ്പിന്റെ പിടിയില്‍ നിന്നും തലയൂരാന്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പിഴയൊടുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതിന്റെയും അല്ലാത്തതിന്റെയും കണക്കുകള്‍ ബോധിപ്പിച്ച് അതിന്റെ നികുതിയടച്ച് പ്രശ്‌നം അവസാനിപ്പിയ്ക്കാനാണ് മമ്മൂട്ടിയും ലാലും തീരുമാനിച്ചിരിയ്ക്കുന്നത്. ഭാവിയില്‍ കൃത്യമായി ഓഡിറ്റിങ് നടത്തി വരുമാനക്കണക്കുകള്‍ സമര്‍പ്പിയ്ക്കാമെന്നും രണ്ട് പേരും ഉറപ്പുനല്‍കിയതായും അറിയുന്നു.

സൂപ്പറുകളുടെ ഗള്‍ഫിലെ ബിസിനസ്സ് സംരംഭങ്ങളെക്കുറിച്ചും സിനിമകളുടെ സാറ്റലൈറ്റ് അവകാശവില്‍പനകളെക്കുറിച്ചും ചില കേന്ദ്രങ്ങളില്‍ നിന്നും രഹസ്യവിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നികുതി വകുപ്പ് താരങ്ങളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയത്.

ബോളിവുഡിലെ വമ്പനായ ഗുല്‍ഷനുമായി ഇരുതാരങ്ങള്‍ക്കും ചില ബിസിനസ്സ് ഇടപാടുകളുണ്ടെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യയിലെ പല അന്വേഷണ ഏജന്‍സികളും തിരയുന്നവരുമായി ബന്ധമുള്ളയാളാണ് ഗുല്‍ഷന്‍. എന്നാല്‍ ഗുല്‍ഷനുമായി താരങ്ങള്‍ക്ക് നിയമവിരുദ്ധ ഇടപാടുകളൊന്നും ഇല്ലെന്ന സൂചനയാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+