കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ പരിശോധന ബഹിഷ്‌കരിക്കും

  • By Nisha Bose
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: നിയമസഭയിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചാലും പരിശോധന നടത്തുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു. ധനവിനിയോഗ ബില്‍ പാസ്സാക്കാനുള്ള വോട്ടെടുപ്പിനിടെ കള്ളവോട്ട് ചെയ്തുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

വീഡിയോ പരിശോധനയ്ക്ക് കാലതാമസം നേരിട്ടതിനാല്‍ രേഖകളില്‍ കൃത്രിമം നടന്നിരിക്കാമെന്നാരോപിച്ചാണ് പ്രതിപക്ഷം വീഡിയോ പരിശോധന ബഹിഷ്‌കരിക്കുന്നത്.

ധനവിനിയോഗ ബില്‍ പാസ്സാക്കുന്ന സമയത്ത് പ്രതിപക്ഷത്ത് 68 അംഗങ്ങളും ഭരണപക്ഷത്ത് 67 അംഗങ്ങളുമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പ്രതിപക്ഷം വാദിച്ചിരുന്നത്. ഭരണപക്ഷത്തെ ഒരംഗം കള്ളവോട്ട് ചെയ്തതു കൊണ്ടാണ് ബില്‍ പാസ്സായതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

English summary

 Oppostion party informed that they will boycott the video checking. They alleged that there is a chance to manipulate the contents of the video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X