Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ അന്തസ്സുണ്ടെങ്കില്‍ ചാണ്ടി രാജിവയ്ക്കണം

Pinarayi Vijayan
തിരുവനന്തപുരം: രാഷ്ട്രീയ അന്തസ്സുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി അധികാരമൊഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞുകൊണ്ടുള്ള ചെപ്പടിവിദ്യയിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ഉമ്മന്‍ചാണ്ടി രാജിക്ക് തയാറാകുകയാണ് വേണ്ടത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അഴിമതിക്കേസില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കെതിരേയും കോടതിയുടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. പാമോയില്‍ കേസില്‍ പത്ത് കാരണങ്ങളാണ് കോടതി ഉമ്മന്‍ചാണ്ടിക്കെതിരേ നിരത്തിയിരിക്കുന്നത്. ഇത് ഉമ്മന്‍ചാണ്ടി പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്‌ടെത്തിയതിന് തുല്യമാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു കൊണ്ട് അന്വേഷണത്തെ നേരിടുന്നത് അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും പിണറായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞത് ഉമ്മന്‍ചാണ്ടിയും, യു.ഡി.എഫും കോടതി വിധി അംഗീകരിക്കുന്നുവെന്നതിന് തെളിവാണ്. എന്നാല്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതു കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പൊതുഭരണ വകുപ്പിന് കീഴിലാണ് വിജിലന്‍സ് വകുപ്പ് വരുന്നത്. ആ പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. ഈ വകുപ്പുകളെല്ലാം തന്നെ ആഭ്യന്തര വകുപ്പിന് കീഴിലും. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ കൈവശമാണ്. അങ്ങനെ ഒരു സാഹചര്യമുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ വേറെ വഴിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. നീതിപൂര്‍വവും സത്യസന്ധവുമായ അന്വേഷണം നടക്കണമെങ്കില്‍ ഇതാവശ്യമാണെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+