Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണത്തമുണ്ടെങ്കില്‍ ചാണ്ടി രാജിവയ്ക്കണം:വിഎസ്

VS Achuthanandan
തിരുവനന്തപുരം: ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് തടിതപ്പാമെന്ന ചാണ്ടിയുടെ മോഹം നടക്കില്ലെന്നും വിഎസ് പറഞ്ഞു.

പാമോയില്‍ അഴിമതി കേസില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് മുന്‍പ് പറഞ്ഞിരുന്നു. കോടതിയുടെ നിരീക്ഷണത്തില്‍ ഒരു വിധിയുടെ സ്വഭാവമുണ്ടെന്നും ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്നും അതുണ്ടാകുമെന്നാണ് താന്‍ ആശിക്കുന്നതെന്നുമാണ് വിഎസ് പറഞ്ഞത്. കേസില്‍ കോടതിവിധി പ്രതികൂലമാകുമെങ്കില്‍ താന്‍ സ്വീകരിക്കുന്ന നിലപാട് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ നേരത്തെ അറിയിച്ചതാണെന്നും ഈ വാക്ക് പാലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 19 വര്‍ഷമായി നിയമസഭയ്ക്കകത്തും പുറത്തുമായി താന്‍ നിരന്തരം നടത്തിയ പോരാടുന്ന വിഷയമാണ് പാമോലിന്‍. എത്ര വൈകിയാലും സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാമോലിന്‍ കേസിലെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞിരുന്നു. വിജിലന്‍സ് വകുപ്പിന്റെ ചുമതല റവന്യൂ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+