കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസുകാരന്‍ എസ്‌ഐ പരീക്ഷയെഴുതി

  • By Nisha Bose
Google Oneindia Malayalam News

Crime
കൊല്ലം: പിഎസ് സി പരീക്ഷാതട്ടിപ്പു കേസിലെ മുഖ്യപ്രതിയായ പ്രകാശ് ലാലിന്റെ അടുത്ത അനുയായി സുനില്‍ദാസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷയെഴുതിയതായി കണ്ടെത്തി. എന്നാല്‍ ഇയാള്‍ക്ക് എസ്എസ്എല്‍സി യോഗ്യത മാത്രമാണുള്ളത്. എസ്‌ഐ പരീക്ഷയുടെ അടിസ്ഥാനയോഗ്യത ബിരുദമാണെന്നിരിക്കെ ഇയാള്‍ വ്യാജ രേഖ ചമച്ചാണ് പരീക്ഷയെഴുതിയതെന്ന് കണ്ടെത്തി.
കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയത്.

പി.എസ്.സി. പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട പതിമൂന്ന് കേസുകളില്‍ ഏഴെണ്ണത്തിലും സുനില്‍ദാസ് പ്രതിയാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബി കൃഷ്ണകുമാര്‍ പറഞ്ഞു. പി.എസ്.സി.യില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പുനടത്തിയിരുന്നത്.


സുനില്‍ദാസിനെ പോലെ മറ്റു പലരും ഉയര്‍ന്ന യോഗ്യത വേണ്ട പരീക്ഷകള്‍ വ്യാജരേഖയുടെ സഹായത്തോടെ എഴുതിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പി.എസ്.സി. തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച കേസുകളില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനാവുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അറിയിച്ചു.

English summary
A person in Kollam wrote PSC exam for SI post by creating duplicate certificate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X