ലണ്ടനില്‍ കലാപം ശമിയ്ക്കുന്നില്ല

കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടിനിടെ ബ്രിട്ടീഷ് തലസ്ഥാനത്തുണ്ടാവുന്ന ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണിത്. പൊതുമുതല്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും തുടങ്ങിയതോടെ പോലീസ് കൂടുതല്‍ സേനയെ രംഗത്തിറക്കി. അക്രമങ്ങളില്‍ ഇതുവരെ 35 പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മധ്യലണ്ടനിലെ പ്രശസ്ത വ്യാപാരകേന്ദ്രമായ ഓക്‌സ്ഫഡ് തെരുവില്‍ അമ്പതോളം വരുന്ന അക്രമിസംഘമാണ് കൊള്ള നടത്തിയത്. ബ്രിക്‌സ്ടണില്‍ ഞായറാഴ്ച രാത്രി ഇരുനൂറോളം വരുന്ന അക്രമികള്‍ വ്യാപകമായ കൊള്ള നടത്തിയെങ്കിലും രാവിലെയോടെ പോലീസ് നിയന്ത്രണമേറ്റെടുത്തു. പെക്കാം നഗരത്തില്‍ ഒരു കടയ്ക്കും ബസിനും അക്രമികള്‍ തീയിട്ടു. ലൂയിഷാമിലും ഒട്ടേറെ വാഹനങ്ങള്‍ക്ക് തീയിട്ടു. ബിര്‍മിങ്ഹാം സിറ്റിയില്‍ കടകള്‍ കൊള്ളയടിച്ചു.
ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്. ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും അവധിക്കാലയാത്ര ഉപേക്ഷിച്ച് നഗരത്തിലേക്ക് തിരിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് വ്യക്തമാക്കി.
ബ്രിട്ടനിലെ ചെലവുചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ചു നടന്ന അക്രമമെന്ന നിലയിലാണ് ടോട്ടന്‍ഹാമില്‍ തുടങ്ങിയ കലാപത്തെ ആദ്യം നേരിട്ടത്. തൊഴിലില്ലായ്മയും വംശീയപ്രശ്‌നവും നിലനില്‍ക്കുന്ന ഇവിടെ പോലീസ് അറസ്റ്റുചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 29 കാരന്‍ കൊല്ലപ്പെട്ടതോടെയാണ് സമരം അക്രമത്തിലേക്ക് വഴുതിയത്.












Click it and Unblock the Notifications