കാര്‍ വില്‍പ്പന 16 ശതമാനം കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ 16 ശതമാനത്തോളം കുറവ്. 2011 ജൂലൈയില്‍ 133,747 യൂനിറ്റ് കാറുകളാണ് രാജ്യത്താകെ വിറ്റത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ സമയത്ത് 158,767 യൂനിറ്റുകളായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൈബൈല്‍ മാനുഫാക്‌ചേഴ്‌സ്(എസ്.ഐ.എ.എം) ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
അതേ സമയം മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 11 ശതമാനം വര്‍ധനവുണ്ടായി. 2011 ജൂലൈയില്‍ 785,278 യൂനിറ്റുകള്‍ വിറ്റപ്പോള്‍ 2010ല്‍ ഇത് 710,621 മാത്രമായിരുന്നു.
വാണിജ്യവാഹനങ്ങളുടെ വില്‍പ്പന 24 ശതമാനം വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പ് 51,934 വാഹനങ്ങള്‍ വിറ്റിടത്ത് 2011ല്‍ 64,241 എണ്ണമാണ് വിറ്റത്.
മൊത്തം വാഹനങ്ങളുടെ വില്‍പ്പനയില്‍ 9 ശതമാനം വര്‍ധനവുണ്ടായി. എണ്ണവിലയിലുണ്ടായ വര്‍ധനവാണ് കാര്‍വിപണിയെ പ്രതികൂലമായി ബാധിച്ചത്.












Click it and Unblock the Notifications