കൊച്ചി: വിലയുടെ കാര്യത്തില്‍ മഞ്ഞലോഹം പ്ലാറ്റിനത്തെയും കടത്തിവെട്ടുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില ആഭരണനിര്‍മാണത്തിന് ഉപയോഗിക്കുന്ന ലോഹമായ പ്ലാറ്റിനത്തിനെയും മറികടന്നു. എന്നാല്‍ കേരളത്തില്‍ പ്ലാറ്റിനത്തിനു ജനപ്രീതി കുറവായതിനാല്‍ വിലയില്‍ ഏറ്റക്കുറച്ചിലുകളില്ല. പ്ലാറ്റിനം ഗ്രാമിനു 2895 രൂപ.
ഇതാദ്യമല്ല സ്വര്‍ണവില പ്ലാറ്റിനത്തെ മറികടക്കുന്നത്. 2008ല്‍ ആഗോള പ്രതിസന്ധിയുടെ കാലത്ത് വിലയുടെ കാര്യത്തില്‍ പ്ലാറ്റിനം രണ്ടാം സ്ഥാനത്തായിരുന്നു. കേരളത്തില്‍ പ്ലാറ്റി നം ആഭരണങ്ങള്‍ക്ക് പൊതുവേ ആവശ്യക്കാര്‍ കുറവാണ്.
രണ്ടാം സാമ്പത്തികമാന്ദ്യത്തിന്റെ അലയൊലികള്‍ മുഴങ്ങവെ ഓഹരികളിലും കടപ്പത്രങ്ങളിലും വിശ്വാസമില്ലാത്ത നിക്ഷേപകര്‍ മഞ്ഞലോഹത്തോട് മമത കാട്ടുന്നതാണ് സ്വര്‍ണവില കുത്തനെ കൂട്ടുന്നത്.