സെന്‍സെക്‌സ് 272 പോയിന്റ് കൂടി

അമേരിക്കന്‍ വിപണിയെ ഉത്തേജിപ്പിക്കുന്നതിനായി പലിശനിരക്ക് 2013വരെ ഏറ്റവും താഴ്ന്ന നിലയില്‍ നിലനിര്‍ത്തുമെന്ന് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചാണ് ഉണര്‍വിനു കാരണം. ഡൗ ജോണ്‍സ് 429 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്.
എന്നാല്‍ ഈ തിരിച്ചുവരവില്‍ അധികം ആഹ്ലാദിക്കേണ്ട ആവശ്യമില്ല. നിഫ്റ്റി 5250-5400 ലെവലിലേക്ക് ഉയര്‍ന്ന് വീണ്ടും 4950ലേക്ക് താഴാനുള്ള സാധ്യത തള്ളികളയാനാവില്ല.
ടാറ്റാ മോട്ടോര്‍സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, സ്റ്റീല്‍ അതോറിറ്റി കമ്പനികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. എന്നാല്‍ വിപണിയുടെ തിരിച്ചുവരവിലും ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി, ഐ.ടി.സി ലിമിറ്റഡ്, കെയിന്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ പോലുള്ള കമ്പനികള്‍ക്കു നിലമെച്ചപ്പെടുത്താന്‍ സാധിച്ചില്ല.
ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എസ്.ബി.ഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കനറാ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ വാങ്ങാവുന്നതാണ്.












Click it and Unblock the Notifications